Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി അബ്ദുള്‍ കലാം കുട്ടികളുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഡിസംബര്‍ 17 ശനിയാഴ്ച വൈകീട്ട് എട്ടു കുട്ടികളുമായി കൂടിക്കാഴ്ച നടത്തും. സെറിബ്രല്‍ പാല്‍സി, ഓട്ടിസം എന്നീ രോഗങ്ങള്‍ ബാധിച്ച കുട്ടികളെയാണ് രാഷ്ട്രപതി കാണുന്നത്.

ഇത്തരം കുട്ടികള്‍ക്കായി കുരീക്കാട് തുടങ്ങുന്ന പുതിയ സ്കൂളിനായുള്ള കെട്ടിടം കലാമിന്റെ സാന്നിധ്യത്തില്‍ രണ്ട് കുട്ടികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കുട്ടികള്‍ക്ക് നടക്കാന്‍ സാധിക്കാത്തതിനാല്‍ ക്ലാസ് മുറികളിലെത്തിയായിരിക്കും രാഷ്ട്രപതി കുട്ടികളുമായി ആശയവിനിമയം നടത്തുക. ആദര്‍ശ് ചാരിറ്റബില്‍ ട്രസ്റാണ് ഈ സ്കൂള്‍ നടത്തുന്നത്.

കൊച്ചി പ്രഗതി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, പെരുമ്പാവൂരിനടുത്ത മിനര്‍വ എഡ്യുക്കേഷണല്‍ ട്രസ്റ് പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലെ 100ളം കുട്ടികളുമായും കലാം ആശയമിനിമയം നടത്തും. ഇവരില്‍ പലരും ഇമെയില്‍ വഴി രാഷ്ട്രപതിയുമായി ആശയവിനിമയം നടത്തുന്നവരാണ്. തിരഞ്ഞെടുത്ത കുറച്ചു കുട്ടികള്‍ക്ക് രാഷ്ട്രപതിയോട് ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+