കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസപ്പടിക്കേസില്‍ ഭാര്‍ഗവി തങ്കപ്പനെ വെറുതെ വിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ മുഖ്യപ്രതിയായ മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പനെ വിജിലന്‍സ് കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെ സാങ്കതികമായി ഒരു തെളിവുമില്ലെന്ന് കോടതി അറിയിച്ചു.

ഡിസംബര്‍ 17 ശനിയാഴ്ച വിജിലന്‍സ് കോടതി ജഡ്ജി എം.എസ്. മോഹനചന്ദ്രനാണ് ഭാര്‍ഗവി തങ്കപ്പനെ വെറുതി വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

പ്രോസിക്യൂഷന് വേണ്ടി എം. ജയചന്ദ്രന്‍നായരും ഭാര്‍ഗ്ഗവി തങ്കപ്പന് വേണ്ടി അഡ്വ. കെ.കെ. വിജയനും ഹാജരായി.

സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.സത്യനേശന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന സി.എ.ലത, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ കനകരാജന്‍ എന്നിവരടക്കം 20 പേരായിരുന്നു മാസപ്പടി കേസിലുണ്ടായിരുന്നത്. ഈ കേസില്‍ കടകംപളളി സുരേന്ദ്രനെ അടുത്തിടെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ലഭിച്ച മണിച്ചനില്‍ നിന്ന് ലഭിച്ച ഡയറികളാണ് കേസിന് വഴിവച്ചത്. മണിച്ചന്‍ മാസപ്പടി കൊടുക്കുന്ന നേതാക്കളുടെ പേര് ഡയറികളിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X