ചില നിയമനങ്ങള്‍ കൊണ്ട് പരിഹാരമാകില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ചില തസ്തികകളില്‍ നിയമനം നടത്തിയതു കൊണ്ടുമാത്രം നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രശ്നപരിഹാരമാകില്ലെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് എംഎസ്എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ചില തസ്തികകളില്‍ മാത്രം നിയമനം നടത്തിയതുകൊണ്ടുമാത്രം പ്രശ്നപരിഹാരമാകില്ല. ഭാവിതലമുറയോട് ചെയ്യേണ്ട ഏറ്റവും പ്രധാന നീതിയായ വിദ്യാഭ്യാസ രംഗത്തെ പക്ഷപാതം അവസാനിപ്പിക്കണം. ഇതിനായി ധാരാളം ശുപാര്‍ശകള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
വിവിധ സമുദായങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാനുള്ള നടപടി ലീഗ് ഭരണത്തിലുളള സമയത്തു തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications