വാഴൂരില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പൊന്‍കുന്നം: വാഴൂരില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ ചെളിക്കുഴി കോട്ടപ്പറമ്പില്‍ വര്‍ക്കിയാണ് മരിച്ചത്. ലോറി ക്ലീനര്‍ മുണ്ടക്കയം സ്വദേശി ബേബി പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഡിസംബര്‍ 17 ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങനാശേരിയില്‍ നിന്നും മുണ്ടക്കയത്തിലേക്ക് വരികയായിരുന്ന ലോറി കാനം-എളപ്പുങ്കല്‍ റോഡിലെ വൈദ്യുതി പോസ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ലോറിക്കടിയില്‍ പെട്ടാണ് വര്‍ക്കി മരിച്ചത്. പിന്നിട് ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ വര്‍ക്കിയുടെ മൃതദേഹം പുറത്തെടുത്തത്.












Click it and Unblock the Notifications