മോഹന്‍ദാസ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി 21ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പാലാട്ട് മോഹന്‍ദാസ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി ഡിസംബര്‍ 21ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ.
കമ്മീഷണറായി മുന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.വി. ഗിരിയും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യും. പുന്നന്‍ റോഡിലുള്ള റൂറല്‍ ഡവലപ്മെന്റ് ബോര്‍ഡിന്റെ ഓഫീസാണ് കേരള സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ആസ്ഥാനം. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും കമ്മീഷണറും കൂടാതെ മറ്റൊരു കമ്മീഷണറെ കൂടി ഉടന്‍ നിയമിക്കുമെന്നാണ് അറിയുന്നത്.
ഗിരിക്കു പുറമെ കമ്മീഷണറായി പ്രൊഫ. കുര്യാസ് കുമ്പളക്കുഴിയുടെ പേര് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സാങ്കേതികകാരണത്താല്‍ ആ ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചു.












Click it and Unblock the Notifications