Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മുകാര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥ: രാഘവന്‍

പാലക്കാട്: കര്‍ഷകര്‍ മാത്രമല്ലാ സിപിഎം പ്രവര്‍ത്തകരും ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് മന്ത്രി എം.വി രാഘവന്‍. പാലക്കാട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക കടമെടുക്കുന്നവര്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകളിലും ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. കര്‍ഷകര്‍ക്കു വേണ്ടി കണ്ണുനീരൊഴുക്കുകയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന ഏര്‍പ്പാടുമാണ് സിപിഎമ്മിന്റേത്. സംസ്ഥാനത്തെ സംഘങ്ങളില്‍ ഭൂരിഭാഗവും സിപിഎമ്മാണ് നടത്തുന്നത്. പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് സംഘം നടത്താനാകില്ല. കടമെടുത്താന്‍ തിരിച്ചടക്കില്ലെന്ന സമീപനം മാറ്റണം.

കര്‍ഷകര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്നുള്ള ആരോപണം തെറ്റാണ്. ഒറ്റത്തവണ തീര്‍പ്പാക്കലും ജപ്തി ഇളവുമൊക്കെയായി സര്‍ക്കാര്‍ തുടരുന്ന കാര്‍ഷികാനുഭാവ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ ഇളവുകളും. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ 1500 കോടിയുടെ കിട്ടാക്കടം പിരിഞ്ഞുകിട്ടി.

നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയത് താനാണെന്നു വരെ അവകാശപ്പെട്ടിരുന്ന കരുണാകരന്റെ ഇന്നത്തെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+