Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു: ആര്‍എസ്പി

തിരുവനന്തപുരം: യുപിഎ അടുത്തിടെ ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതായി ഡിസംബര്‍ 17 ശനിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങിയ ആര്‍എസ്പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

പാചകവാതക, മണ്ണെണ്ണ വിലവര്‍ദ്ധന, പിഎഫ് പലിശനിരക്ക് കുറച്ചത്, വിദേശനയത്തില്‍ അമേരിക്കക്ക് അനുകൂലമായ നിലപാട് തുടങ്ങിയ ജനവിരുദ്ധ നടപടികള്‍ക്കെതിരെയാണ് വിമര്‍ശനമുണ്ടായത്.

ഇടതുപക്ഷത്തിന്റെ പിന്തുണ മുഖവിലക്കെടുത്താണ് യുപിഎ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും സര്‍ക്കാരിനോട് ഇടതുപക്ഷം കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ആര്‍എസ്പി ബംഗാള്‍ സെക്രട്ടറി ദേബബ്രത ബന്ദോപാധ്യായ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പങ്കജാക്ഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

യോഗം ഞായറാഴ്ച സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+