Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊയിലാണ്ടിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

കോഴിക്കോട്: കൊയിലാണ്ടി കണയങ്കോട്ട് പാലത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.

കല്ലങ്കോട്ട് വീട്ടില്‍ രമേശ്, ഭാര്യ ഷീബ, മക്കളായ റോബി, റിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിനെ തൂങ്ങി മരിച്ചനിലയിലും മറ്റുള്ളവരെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പരാധീനതയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.

പുലര്‍ച്ചെ രണ്ടരയോടെ ഭാര്യാ സഹോദരിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത രമേശ്, തന്റെ മക്കള്‍ രണ്ടു പേരും ആത്മഹത്യ ചെയ്തുവെന്നും ഞാനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് രമേശിന്റെ ബന്ധുക്കള്‍ അയല്‍ക്കാരെയും കൂട്ടി വാതില്‍ പൊളിച്ച് വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+