കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയിലെ കെ.കെ നഗറിലെ ഒരു ദുരിതാശ്വാസ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 15 പേര്‍ സ്ത്രീകളാണ്.

ഡിസംബര്‍ 18 ഞായറാഴ്ചയ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. 2000 പേര്‍ താമസിക്കുന്ന ഇവിടെ രാവിലെ 7.30 മുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുമെന്ന് അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് ഇവ വാങ്ങിക്കാന്‍ മൂന്നുമണി മുതല്‍ ആളുകള്‍ ക്യാമ്പിനു മുന്നില്‍ തടിച്ചൂകൂടി. പെട്ടെന്ന് കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ആളുകള്‍ സ്കൂളിലന്റെ ഗേറ്റും തകര്‍ത്ത് അകത്തേക്കോടിക്കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

കണ്ടെടുത്ത 28 മമൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലും 13 മൃതദേഹങ്ങള്‍ റോയപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

വടക്കന്‍ ചെന്നൈയില്‍ നവംബര്‍ ആറിന് മറ്റൊരു ദുരിതാശ്വാസ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X