ചെന്നൈ സംഭവം: രാഷ്ട്രപതി അനുശോചിച്ചു
ദില്ലി: ചെന്നൈയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അനുശോചിച്ചു.
രാഷ്ട്രപതി തന്റെ അഗാധമായ ദുഖം അറിയിച്ചുവെന്നും ചെന്നൈ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി അറിയിച്ചു.
അതേസമയം,തമിഴ്നാട്ടില്‍ ആളുകളുടെ ജീവനപഹരിച്ച സംഭവത്തിന് ഉത്തരവാദി തമിഴ്നാട് സര്‍ക്കാരാണെന്ന് സിപിഎം ആരോപിച്ചു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ എത്ര നിര്‍ദയമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നതിന് ഉദാഹരണമാണ് ചെന്നൈയില്‍ രണ്ടാമതുമുണ്ടായ ഇത്തരം സംഭവമെന്നും സിപിഎം ആരോപിച്ചു.












Click it and Unblock the Notifications