ചെന്നൈ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും: ജയലളിത
ചെന്നൈ: ചെന്നൈയിലെ ദുരിതാശ്വാസ ക്യാമ്പില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും അന്വേഷണകമ്മീഷന്‍ തലവന്‍. നവംബര്‍ ആറിന് നഗരത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങളെ പരസ്യമായി അറിയിച്ച ശേഷമേ കൂപ്പണുകള്‍ വിതരണം ചെയ്യാവൂയെന്ന് താന്‍ നിര്‍ദേശിച്ചിരുന്നു. ഒന്‍പതു മണിക്കേ കൂപ്പണുകള്‍ വിതരണം ചെയ്യൂവെന്ന് അറിയിപ്പു വന്നിട്ടും നേരത്തെ സ്ഥലത്തെത്തിയതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ തങ്ങളോട് നേരത്തെ സ്കൂളില്‍ ചെല്ലാന്‍ പറഞ്ഞിരുന്നതായി പരിക്കേറ്റ ചിലര്‍ തന്നെ അറിയിച്ചു.
പൊതുവായ അറിയിപ്പുണ്ടായിരുന്നിട്ടും സ്കൂളില്‍ ആളുകള്‍ നേരത്തെ കൂട്ടംകൂടി നിന്നിരുന്നതായും ജയലളിത പറഞ്ഞു.












Click it and Unblock the Notifications