അപകീര്‍ത്തിക്കേസില്‍ മേനകാഗാന്ധിക്ക് കോടതി നോട്ടീസ്
മുംബൈ: മുംബൈയിലെ ഒരു പ്രാദേശിക കോടതി പരിസ്ഥിതിപ്രവര്‍ത്തകയും എംപിയുമായ മേനകാ ഗാന്ധിക്ക് ഡിസംബര്‍ 18 ഞായറാഴ്ച സമന്‍സയച്ചു. ഒരു കീടനാശിനി നിര്‍മാണ അസോസിയേഷന്‍ മേനകക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
ഈ കേസില്‍ മുംബൈയിലെ ഒരു പ്രസിദ്ധീകരണത്തിന്റെ നടത്തിപ്പുകാരനും എഡിററര്‍ക്കും കോടതി വാറന്റും അയച്ചിട്ടുണ്ട്.
ഈ പ്രസിദ്ധീകരണത്തിലെഴുതിയ ഒരു ലേഖനത്തില്‍ കീടനാശിനികള്‍ ദോഷമുണ്ടാക്കുന്നതായി മേനക എഴുതിയിരുന്നു. സമൂഹത്തില്‍ അക്രമം വളര്‍ത്താനും കീടനാശിനികള്‍ ഇടയാക്കുന്നെന്നും അവര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമ്പനി മേനകക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.












Click it and Unblock the Notifications