സൗരവിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു: പ്രണബ്
കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയേയും ക്രിക്കറ്റ് ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് പ്രതിരോധ വകുപ്പുമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സൗരവ് ക്രിക്കറ്റില്‍ പ്രാധാന്യമേറിയ ആളാണ്. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കരുതായിരുന്നു. സൗരവിനെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ് ടീമില്‍ നിന്നും മുന്‍ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെ ഒഴിവാക്കിയത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications