Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യപ്പെടും: രമേശ്

കോഴിക്കോട്: കേരളത്തിന് പ്രത്യേക റെയില്‍വേ സോണി അനുവദിക്കണമെന്ന് കെപിപിസിസി കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ഡിസംബര്‍ 18 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനുളള യുഡിഎഫ് ശ്രമങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണോയെന്ന് സിപിഎം വ്യക്തമാക്കണം. പഠനകോണ്‍ഗ്രസിലെ നിര്‍ദേശങ്ങള് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന് പ്രഖ്യാപിക്കാന്‍ സിപിഎമ്മും പോഷകസംഘടനകളും ധൈര്യം കാണിക്കണം. കഴിഞ്ഞ നാലര വര്‍ഷവും യുഡിഎഫിന്റെ വികസനശ്രമങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ വികസനത്തെ കുറിച്ച് പറയുന്നതില്‍ ജനങ്ങള്‍ക് വിശ്വാസമില്ല. സിപിഎമ്മിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുമെന്ന സൂചനയാണ് പഠനകോണ്‍ഗ്രസ് നല്‍കുന്നത്.

കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികളെ മാറ്റുന്ന കാര്യം പരിഗണനയിലില്ല. ലാവ്ലിന്‍ കേസിലെ സത്യസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ വരുംദിനങ്ങളില്‍ യുഡിഎഫ് നടപ്പിലാക്കും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സമവായമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+