ജൈവകൃഷിയില്‍ കേരളം മാതൃക: കലാം
തൊടുപുഴ: ജൈവ കൃഷി രീതി നടപ്പാക്കുന്നതിലൂടെ കാര്‍ഷിക സമൂഹത്തിന് കേരളം മാതൃകയാണെന്ന് രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു. തൊടുപുഴയില്‍ ഡിസംബര്‍ 18 ഞായറാഴ്ച ഗാന്ധിജി സ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 10 ാമത് കാര്‍ഷിക മേള ഉല്‍ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ജൈവകൃഷിക്കും ഭക്ഷ്യസംസ്കരണത്തിനും കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലേതുപോലെ സഹകരണ മാതൃക സ്വീകരിച്ച് കേരളത്തിലെ കര്‍ഷകരും കാര്‍ഷിക വിപ്ലവത്തിന് മുന്നോട്ടുവരേണ്ടതാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാവിലെ മുട്ടത്ത് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ഹെലിപ്പാഡില്‍ വന്നിറങ്ങിയ രാഷ്ട്രപതിയെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ കാര്‍ഷികമേള നടക്കുന്ന ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലേക്ക് ആനയിച്ചു. ഔഷധസസ്യത്തിന് വെള്ളമൊഴിച്ചാണ് രാഷ്ട്രപതി മേള ഉദ്ഘാടനം ചെയ്തത്.
മന്ത്രിമാരായ ഡൊമനിക് പ്രസന്റേഷന്‍, കെ.ആര്‍.ഗൗരിയമ്മ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷീജാ ജയന്‍, പി.ടി.തോമസ് എംഎല്‍എ, കെ.കെ.ജയചന്ര്ദന്‍ എംഎല്‍എ, പി.സി.തോമസ് എംപി, സ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ്, കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി, കെ.സി.ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications