ആയുര്‍വേദം ആധികാരികമാക്കണം: രാഷ്ട്രപതി
തൃപ്പൂണിത്തുറ: ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ആയുര്‍വേദത്തിന് ആധികാരികത ഉണ്ടാക്കിയെടുക്കണമെന്ന് രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ പുതിയ ബഹുനില മന്ദിരം ഡിസംബര്‍ 17 ശനിയാഴ്ച വൈകീട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗചികിത്സക്കൊപ്പം പ്രധാനമാണ് രോഗം തടയുക എന്നതും. കൊഴുപ്പു കുറഞ്ഞ ഭക്ഷണരീതി പ്രചരിപ്പിക്കുന്നതിനൊപ്പം യോഗയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാക്കാനും ആയുര്‍വേദം പ്രചോദനമാകണം. ഇതുവഴി പുത്തന്‍ രോഗങ്ങള്‍ ചെറുക്കുന്നതിനൊപ്പം നല്ലൊരു ആരോഗ്യ സംസ്കാരം വളര്‍ത്തിയെടുക്കാനും കഴിയും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. രാമചന്ദ്രന്‍, എം.കെ. മുനീര്‍, ഡൊമിനിക് പ്രസന്റേഷന്‍, തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. രഞ്ജിനി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. ശങ്കരന്‍ രാഷ്ട്രപതിക്ക് ഉപഹാരം സമര്‍പ്പിച്ചു. കെ. ബാബു എംഎല്‍എ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. സി. രത്നാകരന്‍ നന്ദിയും പറഞ്ഞു.
14.4 കോടി മുടക്കി നിര്‍മിച്ച അഞ്ചുനില മന്ദിരത്തില്‍ 350 കിടക്കകളുള്ള ആധുനിക ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications