ഐസ്ക്രീം കേസിലെ മൊഴിമാറ്റത്തിന് പിന്നില്‍ മുഖ്യമന്ത്രി: വി.എസ്
തിരുവനന്തപുരം: കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഐസ്ക്രീം സ്ത്രീപീഡനക്കേസില്‍ സാക്ഷികള്‍ മൊഴി മാറ്റിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ വകുപ്പുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലപ്പുറം പരപ്പനങ്ങാടിയില്‍ സിപിഎം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കോടികളാണ് ഒഴുക്കുന്നത്. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ഇതെല്ലാം ചെയ്യുന്നത്. സെഷന്‍സ് കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ വെറും പ്രഹസനമാണ്.
ഗുജറാത്ത് കലാപത്തിലെ പ്രതികളെ അവിടുത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി രക്ഷിച്ച അതേ മാര്‍ഗ്ഗമാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൈക്കൊള്ളുന്നതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications