Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ദാദില്‍ അക്രമങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ചു പൊലീസുകാരടക്കം 10 ഇറാഖികള്‍ കൊല്ലപ്പെട്ടു.

വടക്കന്‍ ബാഗ്ദാദിലെ കിര്‍കുക്കില്‍ ദെയ്ബ് ഹമദ് അല്‍-ഹമദാനി എന്നയാളും അയാളുടെ മകനുമായി മുന്നയും വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു കുര്‍ദിഷ് പാര്‍ട്ടിയുടെ നേതാവായ ഗോദാര്‍ ഹസന്‍ അല്‍മീദിയുടെ അമ്മാവനും അനന്തിരവനുമായിരുന്നു ഇവര്‍.

മധ്യബാഗ്ദാദില്‍ ഒരു ഷിയ വംശജനായ അലി കരീം അല്‍ ആസാദിയെ അക്രമികള്‍ വെടിവച്ചു കൊന്നു.

വടക്കന്‍ ബാഗ്ദാദിലെ മുഷ്താന്‍സിറിയ സര്‍വകലാശാലക്കു സമീപത്ത് കാറോടിച്ചു വരികയായിരുന്ന മൂന്നുപൊലിസുകാര്‍ ബോംബ് സ്ഫോടനത്തില കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.

ബലദ്രൂസില്‍ ക്ഷൗരക്കടയിലേക്ക് ആക്രമികള്‍ നടത്തിയ വെടിവയ്പില്‍ മൂന്നുപൊലീസുകാര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തൂ.

സര്‍ദിയായില്‍ ഒരു റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കാര്‍ ഓടിക്കുന്നതിനിടക്ക് അക്രമികള്‍ വെടിവച്ചു കൊന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+