ദില്ലി റെയില്‍വേ സ്റേഷനില്‍ വ്യാജബോംബ് ഭീഷണി
ദില്ലി: ദില്ലി റെയില്‍വേ സ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പരിഭ്രാന്തി പടര്‍ത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
റെയില്‍വേ സ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബോംബു വച്ചിട്ടുണ്ടെന്ന് ഡിസംബര്‍ 19 തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. ഇതെത്തുടര്‍ന്ന് റെയില്‍വേ സ്റേഷനില്‍ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇത് വ്യാജസന്ദേശമാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications