തമിഴ്നാട്ടില്‍ കനത്ത മഴക്ക് സാധ്യത
ചെന്നൈ: ബംഗാള്‍ തീരത്ത് രൂപം കൊണ്ട് ന്യൂനമര്‍ദം ഡിസംബര്‍ 19 തിങ്കളാഴ്ച രാത്രി ഗൂഡല്ലൂരിനും നെല്ലൂരിനുമിടയിലേക്ക് നീങ്ങുമെന്നതിനാല്‍ അടുത്ത രണ്ടുദിവസം തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.
ഗൂഡല്ലൂരിന് തെക്കുകിഴക്കായി 300 കിലോമീററര്‍ അകലെയാണ് ന്യൂനമര്‍ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 വരെ ശക്തിയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.
ഗൂഡല്ലൂരിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications