ഹൈദരാബാദ് സ്ഫോടനം: രണ്ടുപേര്‍ പിടിയില്‍
ഹൈദരാബാദ്: ഹൈദരാബാദിലെ പൊലീസ് കമ്മീഷണറുടെ ദൗത്യസേനാ ഓഫീസില്‍ ഒക്ടോബര്‍ 12ന് നടന്ന ചാവേര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ് ചെയ്തു.
കരീം, അബ്ദുള്‍ ഷഹീദ് എന്നിവരാണ് അറസ്റിലായത്. ആക്രമണത്തിന് ഇവര്‍ ചാവേറിനെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ഐഎസ്ഐക്കാരാണ് സ്ഫോടനം നടത്തിയതെന്ന് കരുതുന്നു. ബംഗ്ലാദേശുകാരനായ ചാവേറിനൊപ്പം അറസ്റിലായ രണ്ടുപേര്‍ക്കും ബംഗ്ലാദേശില്‍ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ദൗത്യസേനാ ഓഫീസിലുണ്ടായ സ്ഫോടനത്തില്‍ ഒരു സുരക്ഷാഉദ്യോഗസ്ഥനും ചാവേറും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications