ചെന്നൈയില്‍ തിക്കില്‍ പെട്ട് ആളുകള്‍ മരിച്ചതില്‍ ലോക്സഭ അനുശോചിച്ചു
ദില്ലി: ചെന്നൈയില്‍ തിക്കിലും തിരക്കിലും പെട്ട് 42 പേര്‍ മരിച്ച സംഭവത്തില്‍ ലോക്സഭ ഡിസംബര്‍ 19 തിങ്കളാഴ്ച അനുശോചിച്ചു.
ചെന്നൈയിലെ ഒരു സ്കൂളിന് പുറത്ത് ഭക്ഷണക്കൂപ്പണുകള്‍ വാങ്ങാന്‍ നിന്നവരാണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചതെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഈ സംഭവം വെള്ളപ്പൊക്ക ദുരന്തമനുഭവിക്കുന്നവരുടെ ദുഖം വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്നും അവരുടെ ദുഖത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്നും സ്പീക്കര്‍ സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications