Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ സംവരണബില്ലിനെ എതിര്‍ക്കും

ദില്ലി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാനുദ്ദേശിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെ എതിര്‍ക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു.

സംവരണം നല്‍കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ സംവരണത്തില്‍ നിന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയതിനെയാണ് എതിര്‍ക്കുന്നതെന്നും ബിജെപി വക്താവ് വി.കെ മല്‍ഹോത്ര അറിയിച്ചു.

സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കുന്നതിനെ എന്‍ഡിഎ അനുകൂലിക്കുന്നു. എന്നാല്‍ സംവരണം നല്‍കുന്നതില്‍ നിന്നും ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കുന്ന ബില്ലിലെ ഭാഗത്തോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും മല്‍ഹോത്ര പറഞ്ഞു.

എന്‍ഡിഎ നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കു ശേഷമാണ് മല്‍ഹോത്ര ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+