പി.എം സയീദിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അനുശോചിച്ചു
ദില്ലി: കേന്ദ്ര ഊര്‍ജമന്ത്രി പി.എം സയീദിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അനുശോചിച്ചു. അദ്ദേഹത്തിന്റെ സംസ്കാരം പൂര്‍ണസംസ്ഥാന ബഹുമതികളോടെ ഡിസംബര്‍ 21 ബുധനാഴ്ച നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് വാര്‍ത്തലേഖകരെ ഇക്കാര്യം അറിയിച്ചത്.
സയീദിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രി സിയോളില്‍ നിന്നും ദില്ലിയിലേക്കു കൊണ്ടുവരും. ചൊവ്വാഴ്ച മൃതദേഹം അല്‍പസമയം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷം കൊച്ചി വഴി ലക്ഷദ്വീപിലേക്ക് വിമാനമാര്‍ഗം എത്തിക്കും.
സെയ്ദിനോടുളള ആദരസൂചകമായി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും തിങ്കളാഴ്ച ദേശീയപതാക പകുതി താഴ്ത്തിക്കെട്ടു. ദില്ലിയില്‍ ചൊവ്വാഴ്ചയും ദേശീയപതാക പകുതി താഴ്ത്തിയായിരിക്കും കെട്ടുക.
1967 മുതല്‍ ലോക്സഭാംഗമായിരുന്ന സയീദ് മഹാനായ ഒരു പാര്‍ലമെന്റേറിയനായിരുന്നുവെന്ന് മന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഊര്‍ജരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകളും മന്ത്രിസഭ അനുസ്മരിച്ചു.












Click it and Unblock the Notifications