ഉമാ ഭാരതിയുടെ അനുയായികള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആലോചിക്കുന്നു
ഭോപ്പാല്‍: ഉമാ ഭാരതിയുടെ അനുയായികള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആലോചിച്ചു വരുന്നതായി ഉമയുടെ വിശ്വസ്തന്‍ പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. ഉമാ ഭാരതി ഇപ്പോള്‍ നടത്തിവരുന്ന അയോധ്യയാത്രക്കു ശേഷമായിരിക്കും ഇതെപ്പറ്റി തീരുമാനമുണ്ടാവുകയെന്നും പട്ടേല്‍ പറഞ്ഞു.
പുതിയ രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റിയുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ അന്തിമതീരുമാനം അയോധ്യായാത്ര പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഉണ്ടാവൂ. ആന്ധ്ര, ഒറീസ, ഛത്തീസ്ഗഢ്, ആസാം, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പൊതുജനപരിപാടികള്‍ സംഘടിപ്പിക്കാനും തങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അയോധ്യായാത്ര അവസാനിച്ച ശേഷം മകരസംക്രാന്തി ദിനമായ ജനുവരി 14ന് ആന്ധ്രയിലെ കരീംനഗറിലെ നെയ്ത്തുകാരുടെ പ്രശ്നം ഉമാ ഭാരതി ഏറ്റെടുക്കും. ജില്ലയില്‍ ഇതുവരെ 3000 നെയ്ത്തുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ഉമാ ഭാരതിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും അയോധ്യായാത്ര ദേശീയത കൈവരിച്ചുവെന്നും ജനസമ്മതി നേടിയെന്നും പട്ടേല്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications