പാര്‍ട്ടി ഓഫീസ് ആക്രമണം: ബിജെപി 13 അംഗങ്ങളെ പുറത്താക്കി
ഗുരുവായൂര്‍: ബിജെപിസ സംസ്ഥാന കമ്മറ്റി അംഗം എം.എസ് കുമാര്‍ അടക്കം 13 പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ച പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്തതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഗുരുവായൂരില്‍ നടന്ന ബിജെപി ഭാരവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ സെക്രട്ടറി ഗണേശും യോഗത്തില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications