ബിജെപി ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കും
തൃശൂര്‍: പാലക്കാട് നഗരസഭാ ഭരണം എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ ചേര്‍ന്ന് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ഡിസംബര്‍ 20 ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ജനാധിപത്യം അട്ടിമറിച്ചതിലും നീതിപീഠത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ചാണ് പ്രതിഷേധദിനം ആചരിക്കുന്നത്. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.












Click it and Unblock the Notifications