കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രന്‍കുട്ടിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു, രാജി വച്ചു

  • By Staff
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ എ.കെ. ചന്ദ്രന്‍ കുട്ടിയെ തിരഞ്ഞെടുത്തു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നയുടനെ ചന്ദ്രന്‍കുട്ടി രാജി പ്രഖ്യാപിച്ചു. മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭരിക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നതു കൊണ്ടാണ് രാജി വയ്ക്കുന്നതെന്നും ചന്ദ്രന്‍കുട്ടി അറിയിച്ചു.

ലീഗ് നല്‍കിയ വിപ്പ് ലംഘിച്ച് മത്സരിച്ച മുസ്ലീം ലീഗ് അംഗം പി.എം. വിജയകുമാറിനെയാണ് ചന്ദ്രന്‍കുട്ടി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പില്‍ ചന്ദ്രന്‍കുട്ടിക്ക് 29 വോട്ടുകളും വിജയകുമാറിന് 18 വോട്ടുകളും ലഭിച്ചു. 50 അംഗ കൗണ്‍സിലില്‍ രണ്ട് സിപിഎം കൗണ്‍സിലര്‍മാരുടെ രാജിയെ തുടര്‍ന്ന് നിലവില്‍ 48 പേരാണുള്ളത്. ഇതില്‍ 47 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. വിജയകുമാര്‍ വോട്ടു ചെയ്തില്ല. കോണ്‍ഗ്രസ് സിപിഎം സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചതെങ്കിലും കോണ്‍ഗ്രസിലെ കെ.എം. മണി കൂറുമാറി വിജയകുമാറിനാണ് വോട്ട് ചെയ്തത്.

ചന്ദ്രന്‍കുട്ടി രാജി വച്ച സാഹചര്യത്തില്‍ പാലക്കാട് നഗരസഭാ ഭരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X