ഐസ്ക്രീം: കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് വിചാരണക്കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കവെ ഡിസംബര്‍ 19 തിങ്കളാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച ഈ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പ്രതിചേര്‍ക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസില്‍ പ്രതിയല്ലെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഐസ്ക്രീംകേസ് വിവാദങ്ങളെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പു മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.












Click it and Unblock the Notifications