Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല തന്ത്രി കണ്ഠരര് നീലകണ്ഠര് അന്തരിച്ചു

ചെങ്ങന്നൂര്‍: ശബരിമല തന്ത്രി കണ്ഠരര് നീലകണ്ഠര് (84)അന്തരിച്ചു. ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 19 തിങ്കളാഴ്ച രാവിലെ 7.20നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തന്ത്രിയുടെ മരണവിവരം അറിഞ്ഞയുടനെ ശബരിമല നട അടച്ചു. നെയ്യഭിഷേകവും നിര്‍ത്തി. പിന്നീട് പഞ്ചപുണ്യാഹം നടത്തിയാണ് നട തുറന്നത്.

ശബരിമലയിലെ താന്ത്രിക വിദ്യ കണ്ഠരര് കുടുംബത്തിന് അവകാശപ്പെട്ടതാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് നീലകണ്ഠര്. ഓരോ വര്‍ഷവും ഈ കുടുംബത്തിലെ ഓരോ വ്യക്തികളെ താന്ത്രിക വിധിക്ക് തെരഞ്ഞെടുക്കും.

എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഇത്തവണത്തെ പൂജകള്‍ക്കൊന്നും നീലകണ്ഠര് എത്തിയില്ല. നീലകണ്ഠര്‍ക്ക് പകരം അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ മോഹനരാണ് പൂജകള്‍ നടത്തിവന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ചെങ്ങന്നൂരിലെ മുണ്ടങ്കാവിലെ സ്വവസതിയില്‍ നീലകണ്ഠരരുടെ സംസ്കാരം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+