ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത് മനപൂര്‍വമല്ലെന്ന് കോണ്‍ഗ്രസ് അംഗം
പാലക്കാട്: ബിജെപി പിന്തുണയുള്ള ലീഗ് സ്ഥാനാര്‍ത്ഥി പി.എം. വിജയകുമാറിന് വോട്ട് ചെയ്തത് അറിയാതെയാണെന്ന് പാലക്കാട് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിജയകുമാറിന് വോട്ടുചെയ്ത കോണ്‍ഗ്രസ് അംഗം കെ.എം മണി പറഞ്ഞു.
താന്‍ 36 കൊല്ലമായി കോണ്‍ഗ്രസുകാരനാണ്. സിപിഎമ്മിനല്ല ആര്‍ക്ക് വോട്ടു ചെയ്യാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചാലും അനുസരിക്കുന്ന പാരമ്പര്യമാണ് തന്റേത്. തെറ്റ് പറ്റിയതാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും നടപടിയുണ്ടായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും മണി പറഞ്ഞു. വോട്ടെടുപ്പിനിടെ ഉണ്ടായ ബഹളത്തിലുണ്ടായ അശ്രദ്ധയെ തുടര്‍ന്നാണ് വിജയകുമാറിന് വോട്ടുചെയ്തതെന്നും മണി പറഞ്ഞു.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി വിപ്പിന് വിരുദ്ധമായി ലീഗ് സ്ഥാനാര്‍ത്ഥിക്കാണ് മണി വോട്ട് ചെയ്തത്. മണിക്കെതിരെ നടപടിയെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications