പാലക്കാട് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഡിസംബര്‍ 19 തിങ്കളാഴ്ച നടക്കും. മുസ്ലീം ലീഗിലെ പി.എം. വിജയകുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിജയകുമാറിന് വോട്ട് ചെയ്യാന്‍ ബി.ജെ.പി. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തു പോകണമെന്നും നിര്‍ദ്ദേശമുണ്ട്.
എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ചെയര്‍മാനാകാന്‍ തയ്യാറാകാത്തതു മൂലം പാലക്കാട് നഗരസഭാ ഭരണം അവതാളത്തിലായിരുന്നു. ഇതെത്തുടര്‍ന്ന് പ്രശ്നം ഹൈക്കോടതിയില്‍ എത്തുകയും ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 19ന് നടക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.












Click it and Unblock the Notifications