പാലക്കാട് ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. സിപിഎമ്മിലെ എ.കെ. ചന്ദ്രന്‍കുട്ടിയും മുസ്ലീം ലീഗിലെ പി.എം. വിജയകുമാറുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വോട്ടെടുപ്പിനിടെ സിപിഎമ്മിലെ പ്രേമ പരസ്യവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിപിഎം നേതാക്കളുടെ മുന്നില്‍ വച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ച പ്രേമയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ഹാളിന്റെ നടുത്തളത്തിലിറങ്ങി ബിജെപിക്കാര്‍ പ്രതിഷേധിച്ചു.
താന്‍ വോട്ടു ചെയ്യുന്നില്ലെന്ന് വിജയകുമാര്‍ വരണാധികാരിയെ അറിയിച്ചു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അംഗങ്ങള്‍ക്ക് മുസ്ലീം ലീഗ് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വിജയകുമാറിന് വോട്ടുചെയ്യാനാവശ്യപ്പെട്ട് ബിജെപിക്കാന്‍ വിപ്പു നല്‍കിയിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാനാണ് കോണ്‍ഗ്രസ് നിര്‍ദേശമെന്നറിയുന്നു.
വോട്ടെടുപ്പ് നടക്കുന്ന ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അല്‍പസമയം സംഘര്‍ത്തിനിടയാക്കി. ഹാള്‍ വിട്ടുപോകില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ വാദത്തിന് പിന്തുണയുമായി എല്‍ഡിഎഫ്, ബിജെപി അംഗങ്ങളെത്തിയതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹാളില്‍ തന്നെ തുടരാന്‍ തിരഞ്ഞെടുപ്പ് അധികാരികള്‍ അനുവാദം നല്‍കി.
ഇത് മൂന്നാംതവണയാണ് ചെയര്‍മാനെ തിരഞ്ഞെടുക്കാനായി പാലക്കാട് നഗരസഭായോഗം ചേരുന്നത്.












Click it and Unblock the Notifications