ജനകീയാസൂത്രണത്തിന്റെ നല്ല വശങ്ങള്‍ നടപ്പാക്കും: വി.എസ്
കണ്ണൂര്‍: ജനകീയാസൂത്രണത്തിന്റെ നല്ല വശങ്ങള്‍ മാത്രമേ അടുത്ത സര്‍ക്കാര്‍ നടപ്പാക്കൂയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ ഡിസംബര്‍ 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിന്റെ നല്ല വശങ്ങളായിരിക്കും ഇനി അധികാരത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കൂ. ജനകീയാസൂത്രണത്തിനെതിരെയുളള യുഡിഎഫ് പ്രസ്താവനകള്‍ ഇതുവഴിയുണ്ടായ വികസനത്തെ തരംതാഴ്ത്താനാണ്.
ഐസ്ക്രം പെണ്‍വാണിഭക്കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ് ആവര്‍ത്തിച്ചു.












Click it and Unblock the Notifications