ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ മരുമകന്‍ അറസ്റില്‍
പട്ന: ലാലു പ്രസാദ് യാദവിന്റെ മരുമകന്‍ നാഗേന്ദ്ര റായിയെ ഡിസംബര്‍ 20 ചൊവ്വാഴ്ച പട്നയില്‍ വച്ച് പൊലീസ് അറസ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലടക്കം നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ് നാഗേന്ദ്ര റായി.
1990മുതല്‍ തന്നെ നാഗേന്ദ്രയുടെ പേരില്‍ കേസുകളുണ്ടായിരുന്നുവെങ്കിലും ലാലുവിന്റെ ആര്‍ജെഡിയായിരുന്നു അധികാരത്തിലിരുന്നതെന്നതിനാല്‍ ഇയാള്‍ക്കെതിരെ യാതൊരു നടപടികളുമുണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ പരാജയപ്പെടുത്തി എന്‍ഡിഎ അധികാരത്തിലേറിയതോടെയാണ് ഇപ്പോള്‍ നാഗേന്ദ്രക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications