വികസന ഫണ്ട് കോഴയെപ്പറ്റി അന്വേഷിക്കും: സോമനാഥ് ചാറ്റര്‍ജി
ദില്ലി: വികസനഫണ്ടില്‍ നിന്നും പണമനുവദിക്കുന്നതിന് എംപിമാര്‍ കോഴ ചോദിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
കോഴ വിവാദത്തിലുള്‍പ്പെട്ട അഞ്ച് എംപിമാരോട് സംഭവത്തെ പററി അന്വേഷിച്ച് തീരുമാനമെടുക്കും വരെ സഭാ നടപടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.
അലെമാലോ ചര്‍ച്ചില്‍ (കോണ്‍ഗ്രസ്), ഫാഗന്‍ സിംഗ് ഖുലസ്തേ, റാംസ്വരൂപ് കോഹ്ലി, ചന്ദ്രപ്രതാപ് സിംഗ് (ബിജെപി), പരസ്നാദ് യാദവ് (സമാജ്വാദി പാര്‍ട്ടി) തുടങ്ങിയവരാണ് വികസനക്കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications