എന്‍ഡിഎ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ദില്ലി:യുപിഎ ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്ന് ആരോപിച്ച് എന്‍ഡിഎ ഡിസംബര്‍ 20 ചൊവ്വാഴ്ച രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഭുവനേശ്വറില്‍ ദേശീയ സയന്‍സ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന പ്രശ്നം രാജ്യസഭയില്‍ എന്‍ഡിഎ അവതരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇറങ്ങിപ്പോക്കിന് വഴിവച്ചത്. ബി.ജെ പാണ്ഡയാണ് ഈ പ്രശ്നം രാജ്യസഭയില്‍ ഉന്നയിച്ചത്. ഒറീസക്ക് ഇത്തരമൊരു സൗകര്യം നിഷേധിക്കുന്നതിലൂടെ കേന്ദ്രം പ്രാദേശിക രാഷ്ട്രീയം കളിക്കുകയാണെന്ന് പാണ്ഡ കുറ്റപ്പെടുത്തി. പാണ്ഡയെ അനുകൂലിച്ച ബിജെപി നേതാവ് സുഷമ സ്വരാജ് ഒറീസയില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കേന്ദ്രം സഭയില്‍ ഉറപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അനിഷ്ട സംഭവങ്ങളുണ്ടാകുമെന്നും സുഷമ മുന്നറിയിപ്പു നല്‍കി.
പ്രശ്നം ചൂടുപിടിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രിയെ ഈ ആവശ്യം അറിയിക്കാമെന്ന് പാല്‍ലമെന്ററി കാര്യസഹമന്ത്രി സുരേഷ് പാച്ചൗരി അറിയിച്ചെങ്കിലും ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.












Click it and Unblock the Notifications