സയീദിന്റെ മൃതദേഹം ആന്ത്രോത്തെത്തി
ആന്ത്രോത്ത്: അന്തരിച്ച കേന്ദ്രമന്ത്രി പി.എം സയീദിന്റെ മൃതദേഹം ലക്ഷദ്വീപിലെ ആന്ത്രോത്തെത്തി.
ഡിസംബര്‍ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സയീദിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ഹെലികോപ്ററര്‍ ആന്ത്രോത്ത് ഹൈസ്കൂള്‍ ഗ്രൗണ്ടിലിറങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ സയീദിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. മറ്റു ദ്വീപുകളില്‍ നിന്നുളളവരും അന്ത്യോപചാരങ്ങള്‍ക്കായി ആന്ത്രോത്തിലെത്തിയിരുന്നു.
സയീദിന്റെ ഭാര്യയു മകളും മകനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹം ആന്ത്രോത്തെ സയീദിന്റെ ഭാര്യയുടെ വസതിയിലേക്കു കൊണ്ടുപോയ ശേഷം പൊതുദര്‍ശനത്തിനായി ജൂബിലി ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയി.
സംസ്കാരത്തിന് അല്‍പം മുന്‍പ് മൃതദേഹം സയീദിന്റെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.


Click it and Unblock the Notifications