പി.എം സയീദിന്റെ കബറടക്കം ചൊവ്വാഴ്ച
ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കേന്ദ്ര ഊര്‍ജമന്ത്രി പി.എം സയീദിന്റെ കബറടക്കം ഡിസംബര്‍ 20 ചൊവ്വാഴ്ച അഞ്ചിന് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നടക്കും.
സിയോളില്‍ നിന്നും തിങ്കളാഴ്ച രാത്രി ദില്ലിയിലെത്തിച്ച സയീദിന്റെ മൃതദേഹത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുളളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ആഭ്യന്തരവകുപ്പുമന്ത്രീ ശിവരാജ് പാട്ടീല്‍, പ്രതിരോധവകുപ്പുമന്ത്രി പ്രണബ് മുഖര്‍ജി, പെട്രോളിയം വകുപ്പുമന്ത്രി മണിശങ്കര്‍ അയ്യര്‍ തുടങ്ങിയവരും സയീദിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
രാഷ്ട്രപതിക്കു വേണ്ടിയും മൃതദേഹത്തില്‍ റീത്തു സമര്‍പ്പിച്ചു.
ദേശീയപതാക പുതപ്പിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചയോടെ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലേക്കും തുടര്‍ന്ന് ലക്ഷദ്വീപിലേക്കും കൊണ്ടുപോകും. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം.












Click it and Unblock the Notifications