ചെന്നൈ സംഭവം: ഡിഎംകെ അംഗം അറസ്റില്‍
ചെന്നൈ: ചെന്നൈയില്‍ ഡിസംബര്‍ 18 ഞായറാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 42 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തു.
ദ്രാവിഡ മുന്നേറ്റ കഴകം കൗണ്‍സിലര്‍ ധനശേഖരനെയാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് അറസ്റ് ചെയ്തത്. തിക്കിനു തിരക്കിനും ഇടവരുത്തിയ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ് ചെയ്തത്.
ഈ അറസ്റ് ഡിഎംകെയെ താറടിച്ചു കാണിക്കാനുളള ശ്രമമാണെന്ന് പാര്‍ട്ടി പ്രസിഡന്റ് എം.കരുണാനിധി പറഞ്ഞു. അറസ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരുണാനിധി പാര്‍ട്ടി ചെന്നൈ യൂണിറ്റിലെ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications