പുറത്താക്കിയവര്‍ക്കെതിരെ തെളിവ്: ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി ഓഫീസ് ആക്രമിച്ച പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തതിനാലാണ് എം.എസ്. കുമാറടക്കം പതിമൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് ബിജെപി വക്താവ് ബി.കെ. ശേഖര്‍ പറഞ്ഞു.
അക്രമികളെ രക്ഷിക്കുന്ന നിലപാടാണ് പുറത്താക്കപ്പെട്ടവര്‍ എടുത്തത്. ഇക്കാര്യം സംബന്ധിച്ച പ്രാഥമിക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഭരണപരമായ സ്വാധീനം ഇതിനായി അവര്‍ ഉപയോഗിച്ചു ആക്രമണത്തിലുള്ള ഇവരുടെ പങ്ക് പാര്‍ട്ടി പരിശോധിക്കും. അക്രമം നടത്തിയവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സസ്പെന്റ് ചെയ്ത നേതാക്കള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകും.
ബിജെപി ഓഫീസില്‍ ആക്രമം നടക്കുമ്പോള്‍ പൊലീസ് നിഷ്ക്രിയമായിരുന്നു. അക്രമികള്‍ക്ക് ഭരണ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications