എമിറേറ്റ്സ് തിരുവനന്തപുരം-ദുബായ് സര്‍വീസ് തുടങ്ങുന്നു
തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍വേയ്സ് 2006 ഫെബ്രുവരി ഒന്നുമുതല്‍ ദുബായ്-തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു. കൊച്ചിയിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനും എമിറൈറ്റ്സ് എയര്‍ലൈന്‍ തീരുമാനിച്ചിട്ടുണ്ട്.
ആഴ്ചയില്‍ എട്ട് സര്‍വീസുകളാണ് തിരുവനന്തപുരത്തിനും ദുബായിയ്ക്കും ഇടയിലുണ്ടാവുക. പുതിയ എയര്‍ബസായ എ-330-200 വിമാനമാകും ഇതിന് പ്രധാനമായും ഉപയോഗിക്കുക. ബി-777-200 വിമാനവും തിരുവനന്തപുരത്തെ സര്‍വീസിനുണ്ടാകും. ആധുനിക സംവിധാനങ്ങളെല്ലാം ഇതിലുണ്ടാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ കൊച്ചിയിലേക്ക് ദിവസവും സര്‍വീസ് നടത്തും. നിലവില്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് കമ്പനിക്കുള്ളത്. കൊച്ചിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും എട്ടാക്കി ഉയര്‍ത്തും.












Click it and Unblock the Notifications