ഐസ്ക്രീം കേസ് പുനരന്വേഷിക്കും: ആര്‍എസ്പി
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷിക്കുമെന്ന് ആര്‍എസ്പി നേതാവ് പ്രഫ. ചന്ദ്രചൂഡന്‍ പറഞ്ഞു.
ഐസ്ക്രീം കേസില്‍ ശക്തമായ പ്രചരണം നടത്തിയവരാണ് ഇടതുപക്ഷം. മുന്നണി അധികാരത്തിലെത്തുമ്പോള്‍ കാര്യക്ഷമമായ അന്വേഷണം ഐസ്ക്രീം കേസിലുണ്ടാകും. ഇക്കാര്യത്തില്‍ സംശയമൊന്നും വേണ്ട.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആര്‍എസ്പി ഡിസംബര്‍ 26 മുതല്‍ ജനുവരി 12 വരെ വാഹനജാഥ സംഘടിപ്പിക്കുമെന്നും ചന്ദ്രചൂഢന്‍ അറിയിച്ചു.












Click it and Unblock the Notifications