സുനാമി ബാധിതര്‍ക്കുള്ള വീടുകള്‍ 23ന് കൈമാറും
ആലപ്പുഴ: ആറാട്ടുപുഴയിലെ സുനാമി ദുരിതബാധിതര്‍ക്കായി സിപിഎം ആലപ്പുഴ ജില്ലാകമ്മറ്റി നിര്‍മിച്ച വീടുകള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഡിസംബര്‍ 22ന് നടക്കുന്ന ചടങ്ങില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
പെരുമ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ വീടുകളുടെ താക്കോല്‍ദാന കര്‍മം നിര്‍വഹിക്കും.
86 ലക്ഷം രൂപ ചെലവില്‍ 30 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സിപിഎം ജില്ലാ ഘടകം നിര്‍മിച്ചിരിക്കുന്നത്.












Click it and Unblock the Notifications