Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ലീഗ് ജനങ്ങളെ വഞ്ചിക്കുന്നു: പിണറായി

കണ്ണൂര്‍: നരേന്ദ്രന്‍ കമ്മീഷന്റെ പേരു പറഞ്ഞ് മുസ്ലീം ലീഗ് കഴിഞ്ഞ നാലര വര്‍ഷമായി യുവാക്കളെ വഞ്ചിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ സിഐടിയുവിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ പരാജയപ്പെട്ട ശേഷമാണ് അവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചു തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ 8000 യുവാക്കള്‍ക്ക് ഇപ്പോള്‍ തൊഴില്‍ ലഭിക്കുമായിരുന്നു.

പ്രതിപക്ഷത്തിനെ കുറ്റം പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷം കാരണം ഏതു പദ്ധതിയാണ് മുടങ്ങിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പരസ്യമായിട്ടല്ലാതെ രഹസ്യമായി ഒരു പദ്ധതികളേയും ഇടതുപക്ഷം എതിര്‍ത്തിട്ടില്ല. സംസ്ഥാന സ്വത്തില്‍ കയ്യിട്ടുവാരാന്‍ ആരെയും അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+