പി.എം സയീദിന്റെ മൃതദേഹം കൊച്ചിയിലെത്തി
കൊച്ചി: കേന്ദ്ര ഊര്‍ജമന്ത്രി പി.എം. സഈദിന്റെ മൃതദേഹം കൊച്ചിയിലെത്തി. ഡിസംബര്‍ 20 ചൊവ്വാഴ്ച ഉച്ചക്ക് 12.15നാണ് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിയത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൃതദേഹം ഏറ്റുവാങ്ങി. മന്ത്രിമാരായ കെ. എം. മാണി. കെ.സി. വേണുഗോപാല്‍, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരും വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
സൈനിക വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറും ഉണ്ടായി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു മയ്യത്ത് നമസ്കാര ചടങ്ങുകള്‍ നടന്നത്.
രണ്ട് മണിവരെ നെടുമ്പാശ്ശേരിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കും. പിന്നീട് ലക്ഷദ്വീപിലേയ്ക്ക് കൊണ്ടു പോകും. വൈകിട്ട് അഞ്ചുമണിയോടെ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം.