സയീദിന്റെ മൃതദേഹം ലക്ഷദ്വീപിലേക്ക് കൊണ്ടുപോയി
കൊച്ചി: അന്തരിച്ച കേന്ദ്രഊര്‍ജവകുപ്പുമന്ത്രി പി.എം സയീദിന്റെ മൃതദേഹം നെടുമ്പാശേരിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 20 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് മൃതദേഹം ലക്ഷദ്വീപിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയത്.
ഒരു മണിക്കൂര്‍ നേരം നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
കബറടക്കം വൈകീട്ട് അഞ്ചുമണിക്ക് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ ഹുജറ പളളിയില്‍ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.












Click it and Unblock the Notifications