കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധനയങ്ങള്‍: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊളളുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല. വികസനത്തിന്റെ പേരില്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കാനാണ് ശ്രമം. വ്യവസായങ്ങളുടെ നിലനില്‍പ്പിലൂടെ തൊഴിലാളിക്കും മുതലാളിക്കും രക്ഷയുള്ളൂ. ഇത് മനസിലാക്കുന്നവരാണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍.

തൊഴില്‍ ചൂഷണത്തിനായി കേരളത്തിലെത്തുന്ന വ്യവസായികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില.്ല 50 പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഒരു വ്യവസായിയും വരുന്നില്ല. ആഗോള നിക്ഷേപക സമ്മേളനത്തില്‍ വന്‍ നിക്ഷേപം നടത്താമെന്ന വാഗ്ദാനവുമായി വന്നവര്‍ക്ക് വേണ്ടത് കേരളത്തിലെ നദികളിലെ വെള്ളമാണ്. ഇവിടെ കുടിവെള്ളമില്ല. അപ്പോള്‍ ബോട്ടിലുകളിലാക്കി കേരളത്തിലെ വെള്ളം വില്‍ക്കാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X