ലോസ് ഏഞ്ചല്‍സ്-ദില്ലി എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി ഇറക്കി
ലോസ് ഏഞ്ചല്‍സ്: പറന്നയുര്‍ന്ന ഉടനെ ടയര്‍ ഊരിത്തെറിച്ചത് കാരണം ഒരു എയര്‍ ഇന്ത്യാ വിമാനം ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍ നിന്നും ഫ്രാങ്കഫര്‍ട്ട് വഴി ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
ഡിസംബര്‍ 19 തിങ്കളാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ടു മുപ്പത്തിമൂന്നിന് പറന്നുയര്‍ന്ന 747-400 ബോയിംഗ് വിമാനം 10 മണിയോടെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ നിന്നും തീനാളങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്തില്‍ 243 യാത്രക്കാരും വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിമാനമിറങ്ങുന്ന സമയത്ത് വിമാനത്താവളത്തിലെ വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരുന്നു. 100ലേറെ ഫയര്‍ഫോഴ്സുകാരും മെഡിക്കല്‍ സംഘവും വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നു.
വിമാനത്തിലെ യാത്രക്കാരെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിമാനതകരാറ് പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ ശ്രമിച്ചുവരികയാണ്. വിമാനലഭ്യതയനുസരിച്ച് യാത്രക്കാരെ യഥാസ്ഥലങ്ങളിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications