വടക്കേഇന്ത്യയിലെമ്പാടും കടുത്ത തണുപ്പ്
ദില്ലി: വടക്കേ ഇന്ത്യയിലാകമാനം കടുത്ത തണുപ്പ് തുടരുകയാണ്. ദില്ലിയില്‍ കുറഞ്ഞ താപനില 4.3 ഡിഗ്രി രേഖപ്പെടുത്തി.
കഴിഞ്ഞവര്‍ഷം കുറഞ്ഞ താപനില ശരാശരി ഒന്‍പതു ഡിഗ്രി ആയിരുന്നു. വരും ദിവസങ്ങളിലും താപനിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. രാവിലെ താപനില ഏഴു ഡിഗ്രിക്കു താഴെയായിരിക്കുമെന്നും ഭാഗികമായി മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.
കനത്ത മൂടല്‍ മഞ്ഞുകാരണം ചണ്ഡിഗഡിലും ദില്ലിയിലും ഉത്തരേന്ത്യയിലെ മറ്റ് പല നഗരങ്ങളിലും വാഹന യാത്ര ദുഷ്കരമായി. തീവണ്ടി ഗതാഗതവും തടസപ്പെട്ടു. യാത്രക്കാര്‍ക്ക് 200 മീറ്ററിനപ്പുറത്തുള്ളത് കാണാനാവുന്നുണ്ടായിരുന്നില്ല.
പഞ്ചാബിലും ഹരിയാനയിലും മാത്രം തണുപ്പുകാരണം ആറ്പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 37 പേരാണ് തണുപ്പുകാരണം മരിച്ചത്.
രാജസ്ഥാനില്‍ തണുത്ത കാറ്റ് ജനജീവിതം വിഷമത്തിലാക്കുകയാണ്. രാജസ്ഥാനിലെ ചുരുവില്‍ താപ നില പൂജ്യം ഡിഗ്രി ആയി താണു.


Click it and Unblock the Notifications